കാസര്‍കോട്ട് മണല്‍ ലോറിക്കാരില്‍ നിന്നും എക്‌സൈസും പോലീസും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി ജി പിയുടെ നിര്‍ദേശം; 3 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: (www.kvartha.com 06.07.2018) കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറി ഉടമകളില്‍ നിന്ന് വഴിനീളെ എക്‌സൈസും പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതായുള്ള ചാനല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കി.

മനോരമ ന്യൂസ് ചാനലിന്റെ 'മതി അഴിമതി' എന്ന പരമ്പരയുടെ ഭാഗമായാണ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടത്. ഒരു ദിവസം 40 ലോഡ് മണല്‍ ഇതുവഴി കടന്നുപോകുന്നുണ്ടെന്നും ഒരുദിവസം മൂന്നുലക്ഷത്തിലധികം രൂപയുടെ കൈക്കൂലിയാണ് കാസര്‍കോട്ടെ പോലീസ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമടക്കായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Probe on bribe case; DGP, Thiruvananthapuram, News, Bribe Scam, Suspension, Police, Report, Channel, Kerala

മഞ്ചേശ്വരം മുതല്‍ ചെറുവത്തൂര്‍ വരെ കൈക്കൂലിയീയി ഒരു വണ്ടിക്കാരന്‍ 7500 രൂപ നല്‍കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഓരോ സ്ഥലത്തും 500 രൂപ വീതമാണ് കൈമടക്ക് നല്‍കുന്നത്. 2000 രൂപ നല്‍കിയാല്‍ 500 രൂപയെടുത്ത് കൃത്യമായി 1500 രൂപ തിരിച്ചുകൊടുക്കുന്നു. മുമ്പു കടന്നുപോയ ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നുമാണ് ചില്ലറ മാറിനല്‍കുന്നതെന്ന് ചാനലിന്റെ ഒളി ക്യാമറ ദൃശ്യത്തില്‍ നിന്നും വ്യക്തമാകുന്നു.

ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ച് നടപടി എടുക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡില്‍ ജോലി ചെയ്യുന്ന മോഹനന്‍, കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ ഉദ്യോഗസ്ഥനായ ചന്ദ്രന്‍, കാസര്‍കോട് ട്രാഫിക്കിലെ ആനന്ദ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ പോലീസ് ചീഫ് എ. ശ്രീനിവാസ്  കെവാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Probe on bribe case; DGP, Thiruvananthapuram, News, Bribe Scam, Suspension, Police, Report, Channel, Kerala.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?