മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട; ബസില്‍ കടത്തിയ ഒരു ക്വിന്റല്‍ പാന്‍മസാലകള്‍ പിടികൂടി, 3 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 27.07.2018) മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട. ബസില്‍ കടത്തിയ ഒരു ക്വിന്റല്‍ പാന്‍മസാലകള്‍ എക്‌സൈസ് സംഘം പിടികൂടി. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തു. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ശ്രീ ദുര്‍ഗാംബ ബസിലാണ് പാന്‍മസാലകള്‍ കടത്തിയത്.

കര്‍ണാടക സ്വദേശികളായ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു കുമാര്‍ എം കെ, രാജന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, സന്തോഷ് കുമാര്‍ സി, ബാബു വി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala, news, Manjeshwaram, arrest, Police, Check-post, Panmasala seized in Check post; 3 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?