ജീപ്പ് നിയന്ത്രണംവിട്ട് നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ക്ക് പരിക്ക്, 3 പേര്‍ക്ക് ഗുരുതരം

രാജപുരം: (www.kasargodvartha.com 20.07.2018) ജീപ്പ് നിയന്ത്രണംവിട്ട് നാല്‍പതടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ബളാലില്‍ നിന്നു പുടംകല്ലിലേക്കു വരികയായിരുന്ന ജീപ്പ് പാലച്ചുരം തട്ടിനു സമീപം വെച്ചാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

ജീപ്പ് ഡ്രൈവര്‍ അരിങ്കല്ലിലെ മാധവന്‍ (45), ബളാലിലെ സോഫിയ (46), ചീറ്റക്കാലിലെ രഹന (23), ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി ചുള്ളിക്കര പയ്യച്ചേരിയിലെ പ്രസീത (37), ബളാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പാലച്ചുരം തട്ടിലെ അനൂപ് (16), രതീഷ് (17), മൃദുല (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ മാധവന്‍, സോഫിയ, രഹന എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും മറ്റുള്ളവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് അപകടമുണ്ടായത്. ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Students, Assault, Attack, Injured, Jeep, Accident, Rajapuram, 7 injured in Jeep accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?