ചുവരെഴുത്തിനെ ചൊല്ലി തര്‍ക്കം; ഡിവൈഎഫ്‌ഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകർ തമ്മിൽ ഏറ്റുമുട്ടി, 3 പേര്‍ ആശുപത്രിയില്‍
പൊയ്‌നാച്ചി: (www.kasargodvartha.com 16.07.2018) ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പരിക്കേറ്റ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ ബ്ലോക്ക് ജോ. സെക്രട്ടറി ബങ്ങാട് ഈലടുക്കത്തെ കെ.നാരായണന്‍ (34), പനയാല്‍ മേഖലാ സെക്രട്ടറി രഞ്ജിത്ത് (25), കിഴക്കേക്കര യൂണിറ്റ് സെക്രട്ടറി വിപിന്‍ ചായാട്ട് (30) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് പെരിയാട്ടടുക്കം കവലയിലാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന് എട്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പെരിയാട്ടടുക്കം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് വളയത്തില്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വര്‍ഗീയത തുലയട്ടെ എന്ന് എഴുതിയിരുന്നു. ഇത് ലീഗ് പ്രവര്‍ത്തകര്‍ പച്ച പെയിന്റടിച്ച് മായിച്ചതായും ഇതേ സ്ഥലത്ത് വീണ്ടും ചുമരെഴുത്ത് നടത്തിയതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചതെന്നും തുടര്‍ന്ന് സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ. സുധാകരന്‍, ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.കെ. വിശ്വംഭരന്‍, എസ്.ഐ. പി.കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Assault, Attack, Political party, Politics, Muslim-league, DYFI, Muslim league- DYFI clash in Periyattadukkam
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment