സിനിമാ തീയറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് അടിയിലായ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസര്‍കോട്:(www.kasargodvartha.com 15/07/2018) സിനിമാ തീയറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് അടിയിലായ മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാസര്‍കോട് ഗീതാ ടാക്കീസ് കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെയാണ് വലിയ ബീമും സ്ലാബും ഒന്നിച്ച് തകര്‍ന്നു വീണത്.

കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ബഹളം വെച്ച് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഉള്ളില്‍ കുടുങ്ങിയ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെയും പുറത്തെടുത്തത്. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

News, Kasaragod, Kerala, Top-Headlines, hospital, Injured, Police, Fire force, Natives,Slab was broken down when movie theater building demolished; three laborers were rescued


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Top-Headlines, hospital, Injured, Police, Fire force, Natives,Slab was broken down when  movie theater building  demolished; three laborers were rescued


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?