രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ച് പോകും; സ്വവര്‍ഗരതി തടയുന്ന സെക്ഷന്‍ 377 സുപ്രീംകോടതി എടുത്തുകളിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓര്‍ക്കണമെന്നും ബി ജെ പി എം പി
ന്യൂഡല്‍ഹി: (www.kvartha.com 27.07.2018) രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ച് പോകും. ഇന്ത്യന്‍ ഭരണഘടനയിലെ സ്വവര്‍ഗരതി തടയുന്ന സെക്ഷന്‍ 377 സുപ്രീംകോടതി എടുത്തുകളിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഓര്‍ക്കണമെന്നും ബി ജെ പി എം പി. കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി പാര്‍ലമെന്റ് അംഗം നിഷികാന്ത് ദുബേ ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
ഞങ്ങള്‍ എന്തിനാണ് രാഹുലിനെ ആലിംഗനം ചെയ്യുന്നത്. സെക്ഷന്‍ 377 ഇതുവരെ നിരോധിച്ചിട്ടില്ല. മാത്രവുമല്ല രാഹുലിനെ കെട്ടിപ്പിടിച്ചാല്‍ ഇക്കാര്യം പറഞ്ഞ് ഭാര്യമാര്‍ തങ്ങളെ ഉപേക്ഷിച്ച് പോകും. എന്നാല്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിച്ചാല്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും നിഷികാന്ത് ദുബേ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ ചര്‍ച്ചയ്ക്കിടെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആലിംഗനം ചെയ്തത്. ഇക്കാര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണ് രാഹുലിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍ രാഹുലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന് വെറുപ്പിന്റെ രാഷ്ട്രീയം അറിയില്ലെന്നായിരുന്നു പറഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul should get married then he can hug us: BJP MP Nishikant Dubey, New Delhi, News, Politics, Rahul Gandhi, BJP, Criticism, Controversy, Parliament, Humor, National.
Powered by Info News For You

Comments
Post a Comment