ഓണമിങ്ങെത്തി, ടെലിവിഷന്‍ ബിസിനസില്‍ 35 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടു സോണി

കൊച്ചി: (www.kvartha.com 18.07.2018) കേരള വിപണിയില്‍ ബ്രാവിയ ടെലിവിഷന്‍ സെറ്റുകളുടെ വില്‍പനയില്‍ ഫുട്‌ബോള്‍, ഓണം സീസണായ മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് സോണി ഇന്ത്യ. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഈ ഓണം സവിശേഷമാക്കുന്നതിനായി സോണി ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ സോണി ഇന്ത്യ പ്രഖ്യാപിച്ചു.

വിപണിയില്‍ വലിയ കുതിപ്പ് നടത്താറുള്ള കമ്പനി ഈ വര്‍ഷവും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീമിയം ഉത്പന്നങ്ങളുടെ നിര, വിസ്മയകരമായ ഉത്സവകാല ഓഫറുകള്‍, വായ്പാ പദ്ധതികള്‍, മലയാളം സൂപ്പര്‍ താരം മഞ്ജുവാര്യരുമായി ചേര്‍ന്നുള്ള മാര്‍ക്കറ്റിംഗ് പ്രൊമോഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 170 കോടി രൂപയുടെ വില്‍പന കൈവരിക്കാനാണ് സോണി തയാറെടുക്കുന്നത്.

Sony India aims 35% of TV market share by 2019 with Bravia range, Kochi, News, Business, Onam, Celebration, Technology, Television, Kerala

ഈ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത സോണി ബ്രാവിയ ടിവികള്‍, ഹോം തിയേറ്ററുകള്‍, ഡിജിറ്റല്‍ ഇമേജിംഗ് ഉത്പന്നങ്ങള്‍ ( ആല്‍ഫ പ്രൊഫഷണല്‍ ക്യാമറകള്‍, സൈബര്‍ ഷോട്ട് പോയിന്റ്, ഷൂട്ട് ക്യാമറകള്‍, ഹാന്‍ഡിക്യാം ക്യാംകോഡറുകള്‍, ആക്ഷന്‍ ക്യാം) എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാം.

സോണി ഉത്പന്നങ്ങളായ ഡിജിറ്റല്‍ സറൗണ്ട് വയര്‍ലെസ് ടിവി ഹെഡ്‌ഫോണ്‍ WHL600, എക്‌സ്ട്രാ ബാസ് വയര്‍ലെസ് സ്പീക്കര്‍ SRSXB30, വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ WHCH400, USB പോര്‍ട്ടബിള്‍ ചാര്‍ജര്‍ (10000mAh), USB AC ചാര്‍ജിംഗ് അഡാപ്റ്റര്‍, USB പോര്‍ട്ടബിള്‍ ചാര്‍ജര്‍ (3000mAh), 32GB പെന്‍ഡ്രൈവ്, 2018-18 മുതല്‍ സെപ്തംബര്‍ വരെ സ്‌റ്റോക്ക് അവസാനിക്കുന്നതുവരെയാണ് ഈ പ്രൊമോഷണല്‍ സ്‌കീം ലഭ്യമാകുകയെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറഞ്ഞു.

Keywords: Sony India aims 35% of TV market share by 2019 with Bravia range, Kochi, News, Business, Onam, Celebration, Technology, Television, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?