എന്‍ഡോസള്‍ഫാന്‍ പെന്‍ഷന്‍ മൂന്നുമാസമായി മുടങ്ങി: 350ഓളം പേര്‍ പരാതിയുമായി രംഗത്ത്


കാസര്‍കോട് (www.evisionnews.co): എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുള്ളേരിയ പോസ്റ്റ് ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപമുയരുന്നു. കമ്പ്യൂട്ടര്‍ സോഫ്ട്വെയര്‍ തകരാറാണെന്ന കാരണം പറഞ്ഞാണ് മൂന്നു മാസമായി പെന്‍ഷന്‍ വിതരണം നിര്‍ത്തിവച്ചിട്ടുള്ളതെന്നാണ് പരാതി. പെന്‍ഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ സമരം ചെയ്യുമെന്ന് എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ പറഞ്ഞു. 

ബെള്ളൂര്‍ പഞ്ചായത്തിലെ 350ഓളം പേര്‍ക്കാണ് കഴിഞ്ഞ മൂന്നുമാസമായി എന്റോസള്‍ഫാന്‍ പെന്‍ഷന്‍ മുടങ്ങിയത്. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മുള്ളേരിയ പോസ്റ്റ് ഓഫീസിലെ കമ്പ്യൂട്ടറിന്റെ സോഫ്ട്വെയര്‍ പ്രശ്നമാണ് കാരണമെന്ന് അറിഞ്ഞതെന്നു രോഗികള്‍ പറയുന്നു. ബെള്ളൂരില്‍ മാത്രമല്ല, കുമ്പഡാജെ, കാറഡുക്ക അടക്കം നിരവധി പ്രദേശങ്ങളിലെ രോഗികളുടെ പെന്‍ഷന്‍ വിതരണവും തടസ്സപ്പെട്ടതായി പരാതിയുണ്ട്. പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് എന്റോസള്‍ഫാന്‍ ജനകീയമുന്നണി ബെള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറി ശശിധര ഗോളികട്ട ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?