ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു; 330 യാത്രക്കാര്‍ക്ക് പുതുജീവന്‍

മുംബൈ: (www.kvartha.com 12.07.2018) ബംഗളൂരു വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടസമയത്ത് 330 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്.

ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരുമാണുണ്ടായിരുന്നത്. ഈ മാസം പത്തിനായിരുന്നു സംഭവം നടന്നത്. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

Close shave: Indigo flights come face to face mid-air, Mumbai, Flights, Passengers, Pilots, Hyderabad, Bangalore, Video, National, News

ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൈലറ്റുമാര്‍ വിമാനങ്ങള്‍ ദിശമാറ്റി അപകടം ഒഴിവാക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.
Keywords: Close shave: Indigo flights come face to face mid-air, Mumbai, Flights, Passengers, Pilots, Hyderabad, Bangalore, Video, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?