മാലിന്യം തള്ളുന്നതിന്റെ പേരില്‍ പഴികേട്ട് മടുത്തു; ഒടുവില്‍ 33 ജീവനക്കാരെ പണിക്കുവെച്ച് കൈയ്യടി മേടിച്ച് നഗരസഭ

ചെങ്ങന്നൂര്‍: (www.kasargodvartha.com 26.07.2018) മാലിന്യം തള്ളുന്നതിന്റെ പേരില്‍ പഴികേട്ട് മടുത്തു. ഒടുവില്‍ 33 ജീവനക്കാരെ പണിക്കുവെച്ച് കൈയ്യടി മേടിച്ച് നഗരസഭ. ചെങ്ങന്നൂര്‍ നഗരസഭ പരിധിയിലാണ് മാലിന്യം തള്ളുന്നത് തടയാന്‍ വിവിധ കേന്ദ്രങ്ങളില്‍ നാലു ഷിഫ്റ്റുകളിലായി 33 ജീവനക്കാരെ നിയോഗിച്ചത്. രാത്രി പുരുഷന്‍മാരും പകല്‍ സ്ത്രീകളെയുമാണ് കാവലേര്‍പെടുത്തിയിരിക്കുന്നത്.

മാലിന്യം തള്ളാനെത്തുന്നവരോട് ഇവിടെ മാലിന്യം തള്ളരുതെന്ന് ഇവര്‍ നിര്‍ദേശിക്കും. നിര്‍ദേശം അവഗണിച്ചാല്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തു നഗരസഭ അധികൃതര്‍ക്കു കൈമാറും. ഇതോടെ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശോഭ വര്‍ഗീസ് പറഞ്ഞു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ പിന്തുണയ്ക്ക് പോലീസും ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വണ്ടിമല, മാര്‍ക്കറ്റ്, ബഥേല്‍, സിവില്‍ സ്റ്റേഷന്‍ തുടങ്ങി ഒമ്പതു പോയിന്റുകളിലാണു കാവല്‍ ഏര്‍പ്പെടുത്തിയത്. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി നഗരസഭ ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Municipality, waste dump, 33 employees for avoiding waste dumb in Chengannur Municipality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?