നിര്‍മാണത്തിലിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം തകര്‍ന്ന് തൊഴിലാളി മരിച്ചു; 32 പേര്‍ക്ക് പരിക്ക്
ചെന്നൈ: (www.kvartha.com 22.07.2018) നിര്‍മാണത്തിലിരുന്ന സ്വകാര്യ ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ബബ്‌ലു (30) ആണ് മരിച്ചത്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കന്തന്‍ചാവടിയില്‍ ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം.
പ്രധാന കെട്ടിടഭാഗത്തോടു ചേര്‍ന്ന് ഇരുമ്പ് ഗര്‍ഡറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ജനറേറ്റര്‍ ഗോഡൗണ്‍ ഷെഡാണ് തകര്‍ന്നത്. പരിക്കേറ്റവരെ റോയപേട്ട ഗവ. ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. പോലീസും അഗ്‌നിശമനസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അമ്പതോളം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരാറെടുത്ത സ്വകാര്യ കമ്പനി എഞ്ചിനീയര്‍മാരായ മുരുകേശന്‍, ചിലമ്പരസന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
Keywords: India, chennai, Building Collapse, hospital, Injured, Death, Worker, Tamilnadu, News, National, One dead, 32 injured as part of under-construction building collapses in Chennai's Kandanchavadi

Powered by Info News For You

Comments
Post a Comment