328 മില്യണ്‍ ദിര്‍ഹം തട്ടിച്ചയാള്‍ ദുബൈയില്‍ അറസ്റ്റില്‍

ദുബൈ: (www.kvartha.com 03.07.2018) പതിനാറോളം കേസുകളില്‍ പ്രതിയായ ഏഷ്യക്കാരനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. 328 മില്യണ്‍ ദിര്‍ഹത്തിന്റെ സാമ്പത്തീക തട്ടിപ്പാണിയാള്‍ നടത്തിയിരിക്കുന്നത്. പോലീസില്‍ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ രണ്ട് മാസമായി ഒളിതാവളങ്ങള്‍ മാറി വരികയായിരുന്നു പ്രതി. ഒളി സ്ഥലം കണ്ടെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന അറസ്റ്റ് വാറണ്ടുകളില്‍ 98 ശതമാനം പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായി ദുബൈ പോലീസ് ഫോര്‍ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജ ജന അല്‍ മന്‍സൂരി അറിയിച്ചു.

Gulf, UAE, Arrest

പല കേസുകളിലായി ഈ വര്‍ഷം നാല് ഏഷ്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യാനായതായും അദ്ദേഹം പറഞ്ഞു. ഇവരെ അതാത് രാജ്യങ്ങള്‍ക്ക് കൈമാറി.

പത്ത് വര്‍ഷം മുന്‍പത്തെ മനുഷ്യകടത്തുകേസിലെ പ്രതിയായ സ്ത്രീയെ ഈയടുത്ത് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതായും അല്‍ മന്‍സൂരി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Colonel Al Qamzi said the police arrested a woman who escaped the police after she was charged for  being involved in a human trafficking racket 10 years back. She was finally nabbed and handed over to the party concerned in mid-April this year.

Keywords: Gulf, UAE, Arrest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?