മോദി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 325-126 വോട്ടിന് തള്ളി

ന്യൂഡല്‍ഹി: (www.kvartha.com 20.07.2018) മോദി സര്‍ക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം 325-126 വോട്ടിന് തള്ളി. 451 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. മറ്റുള്ളവര്‍ വിട്ടുനിന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് സര്‍ക്കാരിന് അനുകൂലമായി ലഭിച്ചത്.

അണ്ണാ ഡിഎംകെ സര്‍ക്കാരിനെ അനുകൂലിച്ചതോടെയാണ് എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളും അതിന് നരേന്ദ്ര മോദി നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്.

 National, Narendra Modi, PM, Manmohan Singh


കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, Narendra Modi, Central Government, Congress, NDA, New Delhi, News, National, Politics, NDA Comfortably Wins Vote on Opposition-backed Motion as 325 MPs Back Govt



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?