ആദ്യദിവസം ജോലിക്കെത്തിയത് 32കിലോമീറ്റര്‍ നടന്ന്; യുവാവിന്റെ ആത്മാര്‍ത്ഥതയും കൃത്യനിഷ്ടതയും മനസിലാക്കിയ കമ്പനി നല്‍കിയത് പുതു പുത്തന്‍ കാര്‍
അലബാമ: (www.kvartha.com 19.07.2018) ആദ്യദിവസം ജോലിക്കെത്തിയത് 32കിലോമീറ്റര്‍ നടന്ന്. യുവാവിന്റെ ആത്മാര്‍ത്ഥതയും കൃത്യനിഷ്ടതയും മനസിലാക്കിയ കമ്പനി നല്‍കിയത് പുതു പുത്തന്‍ കാര്‍. വാള്‍ട്ടര്‍ കാര്‍ എന്ന അലബാമ സ്വദേശിക്കാണ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും അപ്രതീക്ഷിത സമ്മാനം ലഭിച്ചത്.
കത്രീന കൊടുങ്കാറ്റില്‍ വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ട വാള്‍ട്ടറിനും അമ്മയ്ക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. ഏറെ അലച്ചിലിനുശേഷമാണ് ബെല്‍ഹോപ്‌സ് എന്ന കമ്പനിയില്‍ വാള്‍ട്ടറിന് ജോലി കിട്ടിയത്.
എന്നാല്‍ നിര്‍ഭാഗ്യങ്ങള്‍ അയാളെ വീണ്ടും പിന്തുടരുകയായിരുന്നു. ജോലിക്ക് പ്രവേശിക്കേണ്ടതിന്റെ തലേ ദിവസം രാത്രി വാള്‍ട്ടറിന്റെ കാര്‍ കേടായി. രാവിലെ കൃത്യസമയത്ത് ജോലിക്കെത്തണമെങ്കില്‍ ഒരു വാഹനം അത്യാവശ്യമാണ്. എന്നാല്‍ തന്റെ കാര്‍ കേടാവുകയും യാത്രയ്ക്ക് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും തിരിച്ചറിഞ്ഞ വാള്‍ട്ടര്‍ ആകെ ധര്‍മസങ്കടത്തിലായി.

ജോലിക്ക് പ്രവേശിക്കുന്ന ആദ്യദിവസം തന്നെ വൈകുന്ന കാര്യം അയാള്‍ക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. 32 കിലോമീറ്റര്‍ യാത്ര ചെയ്തുവേണം ജോലി സ്ഥലത്തെത്താന്‍. ഇതോടെ എങ്ങനേയും കൃത്യസമയത്ത് ജോലിക്കെത്തണമെന്ന ചിന്ത വാള്‍ട്ടറില്‍ ശക്തമായി. പിന്നെ മറ്റൊന്നും ചിന്തിക്കാതെ അര്‍ദ്ധരാത്രി തന്നെ ജോലിസ്ഥലത്തേക്ക് നടക്കാന്‍ ആരംഭിച്ചു.
മണിക്കൂറോളം റോഡിലൂടെ ഏകനായി നടക്കുന്ന വാള്‍ട്ടറിനെ കണ്ട പെല്‍ഹാം പോലീസാണ് ആദ്യം ഇയാളെ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് അടുത്തുചെന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അലിവ് തോന്നിയ പോലീസ് തുടര്‍ന്നുള്ള ദൂരം തങ്ങളുടെ വാഹനത്തില്‍ എത്തിക്കുകയും ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു. പിന്നീട് വാള്‍ട്ടറെ അഭിനന്ദിച്ച് പെല്‍ഹാം പോലീസ് ട്വീറ്റ് ചെയ്തു. പെല്‍ഹാം പോലീസിന്റെ ട്വീറ്റ് ശ്രദ്ധയില്‍ പെട്ട കമ്പനി സി.ഇ.ഒ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
ജോലിയോട് ഇത്ര ആത്മസമര്‍പ്പണം ഉള്ള വാള്‍ട്ടറിന് ഒരു പുതുപുത്തന്‍ കാര്‍ വാങ്ങി നല്‍കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. അധികം വൈകാതെ തന്നെ വാള്‍ട്ടറിന് പുതിയ കാറിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: He walked all night to be on time for his first day of work. His boss was so impressed he gave him a car, Lifestyle & Fashion, News, Car, Video, Worker, Vehicles, Police, Twitter, World.

Powered by Info News For You

Comments
Post a Comment