30ന് സംസ്ഥാന ഹര്‍ത്താല്‍; ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഹിന്ദു സംഘടനകള്‍
തൃശൂര്‍: (www.kvartha.com 25.07.2018) ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് 30ന് സംസ്ഥാന ഹര്‍ത്താല്‍. വിവിധ ഹിന്ദു സംഘടനകളാണ് സൂചന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഹിന്ദുവിശ്വാസ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.
യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ സര്‍ക്കാര്‍ അനുകൂലിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
യുവതികള്‍ക്ക് ശബരിമലയില്‍ കോടതി പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ വെച്ച് അവരെ തടയുമെന്നും സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണു വാര്‍ത്താസമ്മേളനം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Harthal, News, Religion, News, Shabarimala, Shabarimala Pilgrims, High Court, Supreme Court of India, Women, Pathanamthitta, Harthal on 30th

Powered by Info News For You

Comments
Post a Comment