പ്രീമിയര്‍, ഇക്കണോമി ടിക്കറ്റുകളില്‍ 30% വരെ ഡിസ്‌കൗണ്ടുമായി ജെറ്റ് എയര്‍വേയ്‌സ്

നെടുമ്പാശേരി: (www.kvartha.com 18.07.2018) ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, തങ്ങളുടെ രാജ്യാന്തര നെറ്റ് വര്‍ക്കിലെ യാത്രാ ടിക്കറ്റില്‍ 17 മുതല്‍ ഏഴു ദിവസത്തെ ഡിസ്‌കൗണ്ട് വില്‍പന പ്രഖ്യാപിച്ചു. പ്രീമിയര്‍, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റുകളില്‍ 30 ശതമാനം വരെ ഇളവു ലഭിക്കും.

ഇരുപതു നഗരങ്ങളിലേക്കുള്ള എയര്‍ലൈനിന്റെ നേരിട്ടുള്ള ഫ്‌ളൈറ്റുകളില്‍ മാത്രമല്ല, കോഡ്‌ഷെയര്‍ പങ്കാളികള്‍ സര്‍വീസ് നടത്തുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കും ഈ ഡിസ്‌കൗണ്ട് ലഭ്യമാണ്. ആംസ്റ്റര്‍ഡാം, പാരീസ്, ലണ്ടന്‍ തുടങ്ങിയവയ്ക്കു പുറമേ മാഞ്ചസ്റ്റര്‍, സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, പ്രേഗ്, ജനീവ, റോം, ടൊറന്റോ, നോര്‍ത്ത് അമേരിക്ക തുടങ്ങിയ നഗരങ്ങളിലേക്കുള്ള ടിക്കറ്റിനും സൗജന്യനിരക്ക് ലഭ്യമാണ്.

Jet Airways Offers Up To 30% Discount On Flight Tickets, Nedumbassery Airport, News, Business, Flight, Passengers, Ticket, Kerala

അബുദാബി, ഷാര്‍ജ, ബഹ്‌റിന്‍, ദോഹ, ദമാം, ജിദ്ദ, റിയാദ്, കുവൈറ്റ്, മസ്‌കറ്റ് തുടങ്ങിയ ഗള്‍ഫ് ലക്ഷ്യസ്ഥാനങ്ങള്‍ കൂടാതെ സാര്‍ക്ക് ലക്ഷ്യസ്ഥാനങ്ങളായ കൊളംബോ, ധാക്കാ, കാഡ്മണ്ഠു തുടങ്ങിയ സ്ഥലങ്ങളിലേക്കും അസിയാന്‍ മേഖലകളിലെ ബാങ്കോക്ക്, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ നഗരങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ സൗജന്യ നിരക്കില്‍ വാങ്ങാം.

ഒരു യാത്രയ്ക്കു മാത്രമോ റിട്ടേണ്‍ യാത്രയ്ക്കു കൂടിയോ ഈ സൗജന്യം ഉപയോഗിക്കാം. ടിക്കറ്റ് വാങ്ങുന്ന സമയം മുതല്‍ യാത്രയ്ക്ക് ഉപയോഗിക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jet Airways Offers Up To 30% Discount On Flight Tickets, Nedumbassery Airport, News, Business, Flight, Passengers, Ticket, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?