ഏഴാം തലമുറ ലക്സസ് ഇ എസ് 300 ഇന്ത്യയിലെത്തി

കൊച്ചി: (www.kvartha.com 21.07.2018) എക്സിക്യൂട്ടീവ് സെഡാനുകളുടെ പദവി പുനര്‍ നിര്‍ണയിച്ചു കൊണ്ട് ഏഴാം തലമുറയിലെ ലെക്സസ് ഇ.എസ്. 300 എച്ച് ഇന്ത്യയില്‍. കൂടുതല്‍ മികച്ച പുറം രൂപകല്‍പ്പനയും അത്യുന്നത ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് പുതിയ ലെക്സസ് ഇ.എസിന്റെ നിര്‍മാണം.

2.5 ലിറ്റര്‍, നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവയുടെ ശക്തിയുമായി ലെക്സസ് ഹൈബ്രിഡ് ഡ്രൈവ് സംവിധാനത്തിന്റെ നാലാം തലമുറ കൂടിയാണ്. ഏറ്റവും പുതിയ ആഗോള രൂപകല്‍പ്പനയാണ് പുതിയ ഇ 300 എച്ചിന്റെ ഏറ്റവും മികച്ച സവിശേഷത. രൂപകല്‍പ്പന ചെയ്യുന്നവര്‍ക്ക് അതുല്യമായ സ്വാതന്ത്ര്യമാണിത് നല്‍കുന്നത്. 998.6 മില്ലീ മീറ്റര്‍ ലെഗ് സ്പെയിസിന്റെ പിന്‍ബലത്തോടെ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇതില്‍ ലഭിക്കുന്നത്. തങ്ങളുടെ ഏറ്റവും സ്നേഹിക്കപ്പെടുന്ന വാഹനമായിരിക്കും ലെക്സസ് ഇ എസ്. എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ലെക്സസ് ഇന്ത്യ ചെയര്‍മാന്‍ എന്‍. രാജ ചൂണ്ടിക്കാട്ടി.


180 കെ.ഡബ്ല്യു ശേഷിയും ലിറ്ററിന് 22.37 കിലോമീറ്റര്‍ മൈലേജും ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റല്‍ പാനലും 454 ലിറ്റര്‍ കാര്‍ഗോ സ്പെയ്സും അടക്കമുള്ള സൗകര്യങ്ങളും ഇതിനെ എല്ലാ രംഗങ്ങളിലും വ്യത്യസ്തവും മികവുറ്റതുമാക്കുന്നു. പുതിയ രൂപ ഭംഗി മുതല്‍ ഇന്റീരിയര്‍ വരെ എല്ലാ രംഗത്തും ആകര്‍ഷകമായാണിതെത്തുന്നതെന്ന് ലെക്സസ് ഇന്ത്യയുടെ പ്രസിഡന്റ് പി.ബി. വേണുഗോപാല്‍ പറഞ്ഞു.

Keywords: News, Kochi, Auto & Vehicles, Vehicles, Car, Trending, Business, 2018 Lexus ES 300h launched at Rs 59.13 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?