പ്രതികാരം ഇങ്ങനേയും! ജനകൂട്ടം 300 മുതലകളെ കൊന്നുതള്ളി

സോറോംഗ്: (www.kvartha.com 17.07.2018) ഇന്തോനേഷ്യയില്‍ കുപിതരായ ജനങ്ങള്‍ മുന്നൂറോളം മുതലകളെ കൊന്നുതള്ളി. പാപ്പുവയിലെ ഒരു മുതല ഫാമിലെ മുതലകളെയാണ് ഗ്രാമീണര്‍ കൊന്ന് തള്ളിയത്. ഗ്രാമീണനായ 48കാരനെ മുതല പിടിച്ച് കൊന്നതോടെയാണ് ജനങ്ങള്‍ ഫാമിനെതിരെ തിരിഞ്ഞത്. ജനവാസ മേഖലയില്‍ മുതലഫാം തുടങ്ങിയതിന് പ്രദേശവാസികളില്‍ നിന്നും നേരത്തേയും എതിര്‍പ്പുകളുണ്ടായിരുന്നു.

Indonesian mob butchers hundreds of crocs in revenge attack

കഴിഞ്ഞ ദിവസം കന്നുകാലികള്‍ക്കായി പുല്ലറുക്കാന്‍ പോയ 48കാരന്‍ മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഗ്രാമവാസികളുടെ എതിര്‍പ്പ് രൂക്ഷമായി. മൃതദേഹം സംസ്‌ക്കരിച്ച ശേഷം ജനകൂട്ടം ഫാമിലേയ്ക്ക് കടന്ന് മുതലകളെ ഒന്നൊന്നായി കൊന്നൊടുക്കുകയായിരുന്നു. കുഞ്ഞുങ്ങള്‍ മുതല്‍ 2 മീറ്റര്‍ നീളമുള്ള മുതലകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Sorong, Indonesia: A club-and-machete wielding mob in Indonesia butchered nearly 300 crocodiles in an act of revenge after a local man was killed by one of the reptiles, authorities said Monday.

Keywords: World, Crocs, Indonesia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?