ആദിമമനുഷ്യന്‍ ജീവിച്ചത് ഇങ്ങനെ; 30 ലക്ഷം വര്‍ഷം മുമ്പുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള പഠന റിപോര്‍ട്ട് പുറത്ത്

വാഷിങ്ടണ്‍: (www.kvartha.com 05.07.2018) 30 ലക്ഷം വര്‍ഷം മുമ്പുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള പഠന റിപോര്‍ട്ട് പുറത്ത്. ആദിമമനുഷ്യന്റെ കാലം മുതല്‍ തന്നെ അവര്‍ ഇരുകാലില്‍ നടക്കുകയും നിവര്‍ന്നുനില്‍ക്കുകയും ചെയ്തിരുന്നതായി ആണ് പഠനം. മനുഷ്യക്കുഞ്ഞുങ്ങളും അന്നുമുതലേ രണ്ടു കാലിലാണ് നടന്നിരുന്നതെന്നും പറയുന്നു.

മനുഷ്യ പരിണാമത്തിന്റെ അന്വേഷണ വഴികളില്‍ ഈ കണ്ടെത്തല്‍ വളരെ അമ്പരപ്പുണ്ടാക്കുന്നുവെന്ന് സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യുഎസിലെ ഡാര്‍ട്മൗത്ത് കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ജെറമി ഡിസില്‍വ പറയുന്നു.


ഏത്യോപ്യയിലെ ദികിക മേഖലയില്‍ 2002 ല്‍ കണ്ടെത്തിയ ആസ്ട്രലോപിത്തിക്കസ് വിഭാഗത്തില്‍പെട്ട രണ്ടര വയസ്സ് പ്രായം കണക്കാക്കുന്ന പെണ്‍കുഞ്ഞിന്റെ അസ്ഥികള്‍ പഠനവിധേയമാക്കിയതില്‍ നിന്നാണ് ഗവേഷക ലോകം ഈ കണ്ടെത്തലില്‍ എത്തിയത്. കാലുകള്‍ എന്തിനുവേണ്ടിയൊക്കെ ഉപയോഗിച്ചുവെന്നും ഇതെങ്ങനെ വികസിച്ചുവെന്നും മനുഷ്യ പരിണാമാവസ്ഥയെക്കുറിച്ച് എന്തൊക്കെ പറഞ്ഞുതരുന്നുവെന്നും ഗവേഷകര്‍ പരിശോധിച്ചു.

രണ്ടര വയസ്സാണ് ഈ കുട്ടിക്ക് പ്രായം കണക്കാക്കുന്നത്. ആ സമയം കുഞ്ഞ് രണ്ടു കാലില്‍ നടന്നിരുന്നുവത്രെ. മരങ്ങളിലും അമ്മയുടെ ദേഹത്തിലുമായി കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു. എന്നാല്‍, ഇവരുടെ ആഹാരത്തെക്കുറിച്ചും പാരിസ്ഥിതിക ചുറ്റുപാടിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നത് ബുദ്ധിമുേട്ടറിയതാണെന്നും ഗവേഷകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Washington, News, Lifestyle & Fashion, Our human ancestors walked on two feet but their children still had a backup plan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?