ജയിലില്‍ കഴിയുന്ന സുഹൃത്തുക്കളെ കണ്ട് മടങ്ങുകയായിരുന്ന കാസര്‍കോട് സ്വദേശിയില്‍ നിന്നും 3 കിലോ കഞ്ചാവ് പിടികൂടി
മലപ്പുറം: (www.kasargodvartha.com 04.07.2018) കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെ 3.3 കിലോ കഞ്ചാവുമായി മലപ്പുറത്ത് എക്‌സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം മുദ്ക്ക കെനിമൂലയിലെ സാജിദിനെ (ഷാജി- 23)യാണ് മലപ്പുറം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയില്‍നിന്നു ട്രെയിന്‍ മാര്‍ഗം പാലക്കാട്ട് എത്തി അവിടെനിന്നു കെഎസ്ആര്‍ടിസി ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുവരികയായിരുന്നു കഞ്ചാവെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.
വിശാഖപട്ടണം ജയിലില്‍ കിടക്കുന്ന സുഹൃത്തുക്കളെ കണ്ട് മടങ്ങിവരുന്നതിനിടെ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സിഐ വി.എ. പ്രദീപ്, ഇന്‍സ്‌പെക്ടര്‍ എച്ച്.എസ്. ഹരീഷ്, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സായി റാം, കെ.പ്രഭാകരന്‍ പള്ളത്ത്, സുരേഷ് ബാബു, നുഷെയര്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.
അന്വേഷണം വിശാഖപട്ടണത്തേക്കും വ്യാപിപ്പിക്കുമെന്ന് മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ കെ. സജി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ganja, Ganja seized, Malappuram, 3 Kg Ganja seized from Kasaragod native
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment