പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു; 2 പേര്‍ പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 25.07.2018) പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ പട്രോളിംഗ് നടത്തരുതെന്നാവശ്യപ്പെട്ട് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി കൂഡ്‌ലു ഭഗവതി നഗറില്‍ വെച്ചാണ് സംഭവം. കുഡ്‌ലു കാളിയങ്കാട്ടെ പുരുഷോത്തമന്‍ എന്ന പുനിത്, ചന്ദ്രന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബൈക്ക് പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാരെ തടയുകയും പട്രോളിങ്ങ് നടത്തുമ്പോള്‍ ഭഗവതി നഗറില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമം. ഇവര്‍ക്കെതിരേ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തതായി എസ്.ഐ. പറഞ്ഞു.

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, custody, kudlu, arrest, Attack against Police officers; 2 in police custody
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?