പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍, മറ്റൊരാളെ പോലീസ് തെരയുന്നു
ലക്‌നൗ: (www.kvartha.com 06.07.2018) പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.
മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പീഡന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആകാശ്, രാഹുല്‍ എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ പോലീസ് സൂപ്രണ്ട് അനൂപ് സിംഗ് അറിയിച്ചു.
മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയുടെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഇത് പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അനൂപ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞമാസം ഉന്നാവോയില്‍ ഒമ്പതുവയസുകാരി ക്രൂരപീഡനത്തിന് ഇരയായിരുന്നു.

Keywords: Unnao: 3 men molest woman in forest, shoot video of act, News, Police, Arrest, Probe, Social Network, Crime, Criminal Case, National.
Powered by Info News For You

Comments
Post a Comment