ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്
ഇരിട്ടി: (www.kvartha.com 25.07.2018) ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് നവവരന്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടി കീഴൂര്‍ കൂളിചേമ്പ്രയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം. തില്ലങ്കേരി കാവുമ്പടി സ്വദേശി മുനീര്‍ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിട്ടിയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ഇന്നോവയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. ഓടികൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയാണ് മുനീര്‍ മരിച്ചത്.
സാരമായി പരിക്കേറ്റ കാവുമ്പടി സ്വദേശികളായ മുഹസിന്‍,ഫായിസ് എന്നിവരെ എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്കും നിസാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ഇന്നോവ പൂര്‍ണ്ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇരിട്ടി മട്ടന്നൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകട വിവരം അറിഞ്ഞ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസും ഇന്നോവയും റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. തുടര്‍ന്ന് ഇരിട്ടി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റോഡിലെ ഓയിലും ചെളിയും നീക്കം ചെയ്തു.
ഇക്കഴിഞ്ഞ 15 നായിരുന്നു മുനീറിന്റെ വിവാഹം. ഭാര്യ ജസീന. കാവുംപടിയിലെ മുംതാസ് മന്‍സിലില്‍ കെ അബ്ദുല്ല - എന്‍ എന്‍ ഫാത്തിമ ദമ്പതികളുടെ മകനാണ് മുനീര്‍. സഹോദരങ്ങള്‍: ഷഫീക്ക്, ഷിഹാബ്, ഹാജിറ, ഷമീറ, സഫീറ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാവുമ്പടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Accident, Kerala, News, Obituary, Newly married man dies in accident, Car, Bus, Injured

Powered by Info News For You

Comments
Post a Comment