മത്സ്യബന്ധന വള്ളം മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.07.2018) മത്സ്യബന്ധന വള്ളം മറിഞ്ഞ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്ലാകടപ്പുറത്ത് ആഴക്കടലില്‍ ബുധനാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. പ്രമോദ് (45), റജി (42), വിജയന്‍ (45), ബിനു (43), ശ്രീജിത്ത് (32), മുരുകേഷ് (32), ബാലകൃഷ്ണന്‍ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പ്രമോദിനെയും റജിയെയുമാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ കടല്‍ക്ഷോഭം കുറവായതിനാല്‍ വള്ളം ഇറക്കി മത്സ്യബന്ധനം തുടങ്ങാന്‍ വലയിറക്കുമ്പോഴാണ് കൂറ്റന്‍ തിരമാലയില്‍പെട്ട് വള്ളം തകര്‍ന്നത്. ഇതുകണ്ട കരയില്‍ നില്‍ക്കുന്നവര്‍ ബഹളം വെച്ച് ആളെ കൂട്ടിയ ഉടന്‍ മറ്റൊരു വള്ളത്തില്‍ അഞ്ചുപേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി എല്ലാവരും രക്ഷപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Injured, Employees, 7 fishermen injured after falling from boat
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Injured, Employees, 7 fishermen injured after falling from boat
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment