നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ 2 ആവശ്യങ്ങള്‍ അംഗീകരിച്ചു

കൊച്ചി: (www.kvartha.com 23.07.2018) നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നടിയുടെ രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് നടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
Dileep trying to delay trial in actress assault case: Kerala govt to HC, Special court likely in actress attack case

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുന്നതാകും അഭികാമ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കേസിലെ പ്രതിയായ ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep trying to delay trial in actress assault case: Kerala govt to HC, Special court likely in actress attack case



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?