യുവതിക്ക് 2 പേരുമായി പ്രണയം; ഇരുവരും ഒരുമിച്ച് വീട്ടിലെത്തിയതോടെ കലഹമായി അടിപിടിയായി, ബഹളമായി; പിന്നീട് കാമുകന്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മൃതദേഹം കിണറ്റില്‍

കൊല്ലം: (www.kvartha.com 26.07.2018) യുവതിക്ക് ഒരേസമയം രണ്ടുപേരുമായി പ്രണയം. ഇരുവരും ഒരുമിച്ച് യുവതിയുടെ വീട്ടിലെത്തിയതോടെ ആകെ പുലിവാലായി. കാമുകന്‍മാര്‍ തമ്മില്‍ അടിപിടിയായി, ബഹളമായി പിന്നീട് ഇതില്‍ ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു. 

അഗസ്ത്യക്കോട് കോളച്ചിറയിലുള്ള യുവതിയുടെ വീട്ടില്‍ ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ ഭാരതീപുരം തുമ്പോട് ലിജോ വിലാസത്തില്‍ ലാലു കുഞ്ഞാപ്പിയാണ് (49) മരിച്ചത്.

Youth dies after conflicts, Kollam, Local-News, News, Crime, Criminal Case, Murder, Police, Arrested, Injured, Hospital, Treatment, Kerala

സംഭവത്തെ കുറിച്ച് അഞ്ചല്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്;

കോളച്ചിറ വീട്ടില്‍ തനിച്ച് താമസിക്കുന്ന ഹോം നഴ്‌സായ യുവതി ചെറുവയ്ക്കലില്‍ നിന്ന് ആയൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുമേഷിനെ വീട് വാടകയ്ക്ക് എടുക്കാന്‍ 1000 രൂപ നല്‍കി ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് രാത്രി വീട് എടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ സുമേഷ് സ്ത്രീയെ ഫോണില്‍ വിളിച്ചു.

ഈ സമയം വീട്ടില്‍ മറ്റൊരാളുടെ സാന്നിധ്യം മനസിലാക്കിയ സുമേഷ് സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഗോപകുമാറിനെയും ഒരു സ്ത്രീയെയും കൂട്ടി യുവതിയുടെ വീട്ടിലെത്തി. വീട്ടില്‍ മറ്റൊരാള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ അടിപിടിയായി. തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന ലാലു കുഞ്ഞാപ്പിക്ക് ഭീകരമായി മര്‍ദനമേറ്റു. ഇതിനിടെ പ്രാണരക്ഷാര്‍ത്ഥം ഓടിയ ലാലു സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. തടസം പിടിക്കാനെത്തിയ യുവതിക്കും ഗുരുതരമായി പരിക്കേറ്റു.

വീട്ടിലെ സാധനങ്ങളും തല്ലിത്തകര്‍ത്തു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാലുവും സുമേഷുമായി യുവതി അടുപ്പത്തിലായിരുന്നു. ഒരു കുട്ടിയുടെ മാതാവായ യുവതി തനിച്ചാണ് താമസിക്കുന്നത്.

പുനലൂരില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് ലാലുവിന്റെ മൃതദേഹം പുറത്തെടുത്തത്. ഹോം നഴ്‌സായി ജോലി നോക്കുന്ന യുവതി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ വീട്ടിലെത്താറുള്ളു. ലാലുവിന്റെ മൃതശരീരം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് അഞ്ചല്‍ പോലീസ് കഴിഞ്ഞദിവസം രാത്രി തന്നെ മൂന്നുപേരെയും ഓട്ടോയും കസ്റ്റഡിയിലെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth dies after conflicts, Kollam, Local-News, News, Crime, Criminal Case, Murder, Police, Arrested, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?