മത്സ്യബന്ധനത്തിനായി പോയ ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്നു; 2 യുവാക്കള്‍ മരിച്ചു, മൂന്നു പേര്‍ രക്ഷപ്പെട്ടു

മല്‍പെ: (www.kasargodvartha.com 25.07.2018) മത്സ്യബന്ധനത്തിനായി പോയ ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്നു. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ രക്ഷപ്പെട്ടു. മല്‍പെ പടുകരെയില്‍ ബുധനാഴ്ചയാണ് സംഭവം. നിതീഷ് (29), നിഷാന്ത് (22) എന്നിവരാണ് മരിച്ചത്. അഞ്ച് മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു.

ഇതിനിടെയാണ് കൂറ്റന്‍ തിരമാലയില്‍പെട്ട് ബോട്ട് തകര്‍ന്നത്. ഇതോടെ നിതീഷും നിഷാന്തും മുങ്ങിമരിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Top-Headlines, Death, Obituary, Drown, National, Giant waves hit fishing boat in Malpe, two dead
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?