ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘം ഒഴുക്കില്‍പെട്ടു; 2 പേരെ കാണാതായി

കോട്ടയം: (www.kvartha.com 23.07.2018) ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘം ഒഴുക്കില്‍പെട്ട് രണ്ടു പേരെ കാണാതായി. കടുത്തുരുത്തിയില്‍ നിന്നും മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാം കായലിലാണ് ടി.വി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയത്. വൈക്കം മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്.

Channel news team Boat capsized, Kottayam, News, Missing, River, Boats, Channel, Hospital, Treatment, Rain, Kerala

അതേസമയം ഒഴുക്കില്‍പെട്ട മൂന്ന് പേരെ നാട്ടുകാര്‍ രക്ഷിച്ചു. റിപ്പോര്‍ട്ടര്‍ ശ്രീധരനെയും ക്യാമറാമാന്‍ അഭിലാഷിനെയുമാണ്‌ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ മുട്ടുചിറ ഹോളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Channel news team Boat capsized, Kottayam, News, Missing, River, Boats, Channel, Hospital, Treatment, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?