2 യുവാക്കള്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടി

ആലപ്പുഴ: (www.kvartha.com 21.07.2018) പാലത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ പുഴയിലേക്ക് ചാടി. താമരക്കുളം വീട്ടില്‍ സത്യന്റെ മകന്‍ നിഖില്‍ (24), ആലുങ്കല്‍ പറമ്പില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ രാഹുല്‍ (22) എന്നിവരാണ് പാലത്തില്‍ നിന്ന് ചാടിയത്. ഇരുവര്‍ക്കും വേണ്ടി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

Youths, Bridge, Jump, Alappuzha, Kerala, River, 2 youths jumped from the bridge to the river

നിഖില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും രാഹുല്‍ തൈക്കാട്ടുശേരി പാലത്തില്‍ നിന്നുമാണ് ചാടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുമ്പളം പാലത്തില്‍ നിന്ന് നിഖില്‍ ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി അരൂര്‍ അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ദര്‍ തിരച്ചില്‍ തുടങ്ങി. നിഖില്‍ ഉപയോഗിക്കുന്ന ബൈക്ക് പാലത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

തുറവൂര്‍ - പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തില്‍ നിന്ന് രാത്രി 7.30 മണിയോടെയാണ് രാഹുല്‍ ചാടിയത്. കുത്തിയതോട് പോലീസും ചേര്‍ത്തലയില്‍ നിന്നുള്ള അഗ്‌നിശമന സേനയും തിരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youths, Bridge, Jump, Alappuzha, Kerala, River, 2 youths jumped from the bridge to the river 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?