കാലില്‍ തട്ടി വീണതിന് വിദ്യാര്‍ത്ഥിനിക്ക് സംഘം ചേര്‍ന്ന് മര്‍ദനം, ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കല്‍; 2 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 06.07.2018) കാലില്‍ തട്ടി വീണതിന് വിദ്യാര്‍ത്ഥിനിക്ക് സംഘം ചേര്‍ന്ന് മര്‍ദനം, ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കല്‍. സംഭവത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മൈലാട്ടിയിലെ ആഇശത്ത് അഫ്രീനയുടെ പരാതിയില്‍ സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിനിയുടെ കാലില്‍ തട്ടി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീണതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥിനിയെ ചവിട്ടുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തുവെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Assault, Attack, Crime, Police, Top-Headlines, Vidya Nagar, case, complaint, chattanchal, School Student assaulted by gang; Police case against 2
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?