സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം 2 മാസത്തോളമായി മോര്‍ച്ചറിയില്‍; മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നു

ദമാം: (www.kvartha.com 19.07.2018) സൗദിയില്‍ മലയാളിയുടെ മൃതദേഹം 56 ദിവസമായി മോര്‍ച്ചറിയില്‍. ഇക്കഴിഞ്ഞ മേയ് 22ന് റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ച കൊല്ലം മങ്ങാട് സ്വദേശി സിയോണില്‍ ആന്റണി ആല്‍ബര്‍ട്ടിന്റെ (53) മൃതദേഹമാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ അനിശ്ചിതാവസ്ഥയില്‍ മോര്‍ച്ചറിയില്‍ തന്നെ കിടക്കുന്നത്.

എംബാമിങ്ങിനുള്ള പണം കമ്പനി അടയ്ക്കാത്തതാണു മൃതദേഹം വിട്ടുകൊടുക്കാത്തതെന്നാണ് പരാതി. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ വെല്‍ഡറായിരുന്ന ആന്റണിക്കു 13 മാസത്തെ ശമ്പളം കിട്ടാനുണ്ടായിരുന്നു. 28 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യവും നല്‍കണം. മരിച്ചയാളുടെ ബാധ്യതകള്‍ തീര്‍ത്താലേ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ സൗദി അനുമതി നല്‍കുകയുള്ളൂ.

 Kerala native dead in Saudi Arabia, Saudi Arabia, News, Gulf, Dead Body, Family, Allegation, hospital, Compensation, World

എന്നാല്‍, ആനുകൂല്യങ്ങള്‍ നല്‍കാന്‍ കമ്പനി കാലതാമസം വരുത്തിയതായി സൗദിയിലുള്ള സഹോദരന്‍ പി.ടി.റജിമോന്‍ ആരോപിച്ചു. അതിനിടെ ആനുകൂല്യം ലഭിച്ചെന്ന് എഴുതി ഒപ്പിട്ടുകൊടുക്കാന്‍ കമ്പനി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ധന കുടുംബം വിസമ്മതിച്ചു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ആന്റണി.

പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ടതോടെ രണ്ടാഴ്ച മുന്‍പ് 79,000 ദിര്‍ഹം (ഏകദേശം 14 ലക്ഷം രൂപ) കമ്പനി അധികൃതര്‍ എംബസിയെ ഏല്‍പിച്ചു. തുടര്‍ന്ന് രണ്ടുദിവസത്തിനകം മൃതദേഹം അയയ്ക്കുമെന്നായിരുന്നു വിവരം.

എന്നാല്‍ എംബാമിങ്ങിനുള്ള 12,000 ദിര്‍ഹം (ഏകദേശം രണ്ടു ലക്ഷം രൂപ) കമ്പനി അടയ്ക്കാത്തതു കൊണ്ട് മൃതദേഹം വിട്ടുനല്‍കാന്‍ വീണ്ടും വൈകുകയാണെന്നു സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. 

അതേസമയം, മൃതദേഹം അയയ്ക്കുന്നതിനു തൊഴില്‍മന്ത്രാലയത്തില്‍നിന്ന് എന്‍ഒസി എടുക്കാനും പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനായി കോടതിയെ സമീപിച്ചതും കാരണമാണു വൈകിയതെന്നാണു കമ്പനി നല്‍കുന്ന വിശദീകരണം. ഇതു രണ്ടും കഴിഞ്ഞ ദിവസം ലഭിച്ചു. ഇനി ലേബര്‍ കോടതിയില്‍നിന്നുള്ള എന്‍ഒസിയാണ് വേണ്ടത്. അതിനായി വ്യാഴാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala native dead in Saudi Arabia, Saudi Arabia, News, Gulf, Dead Body, Family, Allegation, hospital, Compensation, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?