കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മിഠായി പൊതിഞ്ഞ കടലാസ് രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച 2 കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 17.07.2018) കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. കാസര്‍കോട് ബേക്കല്‍ പള്ളിക്കര സ്വദേശികളായ അബ്ദുല്‍ ഹാരിസ്, ഷംസീര്‍ എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. 591 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ഹാരിസിന്റെ പക്കലില്‍ നിന്ന് 314 ഗ്രാം സ്വര്‍ണവും ഒരു സ്വര്‍ണ നാണയവും ഷംസീറിന്റെ കയ്യില്‍ നിന്നും 277 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. മിഠായിയുടെയും ചൂയിംഗത്തിന്റെയും ഉള്ളില്‍ പൊതിയുന്ന ചെറിയ കടലാസ് സ്വര്‍ണം കൊണ്ട് നിര്‍മിച്ച് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്.


തിങ്കളാഴ്ച രാത്രി ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ IX 346 നമ്പര്‍ വിമാനത്തില്‍ വന്നിറങ്ങിയ ഇരുവരും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡിആര്‍ഐ) എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

ഇരുവരില്‍ നിന്നുമായി 18.23 ലക്ഷം രൂപയും സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. ഹാരിസില്‍ നിന്ന് 9.68 ലക്ഷം രൂപയുടെ സ്വര്‍ണവും ഷംസീറിന്റെ കൈയ്യില്‍ 8.55 ലക്ഷം രൂപയുടെയും സ്വര്‍ണവും പിടികൂടി. ഷംസീറിന്റെ കൈയ്യില്‍ സ്വര്‍ണം പൂശിയ കടലാസ് കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റുകള്‍ കൂടാതെ ചൂയിംഗവും ടോഫി മിഠായികളും കണ്ടെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Airport, Gold, Kerala, Kasaragod, Gold worth 18.23 lakh seized at Karipur airport, Passenger, Bekal, Gold Seized
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?