പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമം; 2പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 07.07.2018) മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസില്‍ അതിക്രമിച്ചു കയറി ഡീസല്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ച രണ്ടു പേരെ പോലീസ് പിടികൂടി. എസ്.ടി മോര്‍ച്ച മണ്ഡലം സെക്രട്ടറി രാജന്‍, യൂത്ത് കോണ്‍ഗ്രസ് നെല്ലിക്കാട് വാര്‍ഡ് പ്രസിഡന്റ് സുരേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. അനധികൃത മതില്‍ നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയെന്നാരോപിച്ചായിരുന്നു അക്രമം.

Attempting pour over diesel in Panchayat secretary's office; 2 arrested, Thiruvananthapuram, News, Attack, Police, Arrest, Allegation, Kerala

ഓഫീസിലെ മേശയിലും കസേരയിലും ഡീസല്‍ ഒഴിച്ച ശേഷം, തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ജീവനക്കാരും ചേര്‍ന്ന് ഇരുവരെയും കീഴ്‌പ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ആര്‍.ടി.ബിജുകുമാര്‍, മാറനല്ലൂര്‍ സ്‌റ്റേഷനിലെ എ.എസ്.ഐ. മണികണ്ഠന്‍, ഗ്രേഡ് എസ്.ഐ വിന്‍സെന്റ് എന്നിവര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റു.

Keywords: Attempting pour over diesel in Panchayat secretary's office; 2 arrested, Thiruvananthapuram, News, Attack, Police, Arrest, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?