ഡല്‍ഹിയില്‍ ആറ് നില കെട്ടിടം തകര്‍ന്ന് വീണ് 2 മരണം; നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി ആശങ്ക

ന്യൂഡല്‍ഹി: (www.kvartha.com 18.07.2018) ഡല്‍ഹിയില്‍ ആറ് നില കെട്ടിടം തകര്‍ന്ന് വീണ് 2 മരണം. ഗ്രേറ്റര്‍ നോയിഡയിലാണ് കെട്ടിടം തകര്‍ന്ന് വീണത്. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ആശങ്കയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച കെട്ടിടമാണ് തകര്‍ന്ന് വീണിരിക്കുന്നത്. ഇവിടെ അധികം താമസക്കാരില്ലായിരുന്നുവെന്നാണ് റിപോര്‍ട്ട്.

കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും നിര്‍മ്മാണ തൊഴിലാളികളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അന്‍പതോളം പേര്‍ കുടുങ്ങിയതായി ഒരു പ്രാദേശിക ചാനല്‍ റിപോര്‍ട്ട് ചെയ്തു.

National, Delhi, Building collapse

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ക്രെയിനുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ നൂറിലേറെ പേര്‍ പങ്കാളികളാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുള്ളവരെ കണ്ടെത്താനായി ഡോഗ് സ്‌ക്വാഡിന്റെ സഹായവും തേടിയിരുന്നു. എന്നാല്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാന്‍ഡന്റ് പികെ ശ്രീവാസ്തവ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Greater Noida is one of a cluster of areas that have sprung up around the Indian capital over the last decade, home to scores of residential and commercial blocks, many of them unfinished structures for lack of funds or approvals from the state local authorities.

Keywords: National, Delhi, Building collapse 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?