സംസ്ഥാനത്ത് പാവപ്പെട്ട കോടീശ്വരന്‍മാര്‍ നിരവധി; ബിഎംഡബ്ല്യൂവുള്ള 28 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍!

തിരുവനന്തപുരം: (www.kvartha.com 25.07.2018) സംസ്ഥാനത്ത് നിരവധി പാവപ്പെട്ട കോടീശ്വരന്‍മാരെന്ന് സര്‍ക്കാര്‍ റിപോര്‍ട്ട്. സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ വാങ്ങാന്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ വരെയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ബെന്‍സും ബിഎംഡബ്ല്യൂവും ഇന്നോവയും സ്വന്തമായുള്ളവരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നുണ്ട്. ബിഎംഡബ്ല്യൂവുള്ള 28 പേരാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത്.

Minister Thomas Issac, Kerala, Car, News, Pension, BMW, 50,000 MORE ineligible person receives welfare pension; Said Thomas Isaac

ക്ഷേമപെന്‍ഷന്‍ അനര്‍ഹരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സ്വന്തമായി കാറുള്ള 64,473 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ ബെന്‍സ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഉണ്ട്. ഇന്നോവ ഉള്ളവര്‍ 2,465, സ്‌കോഡയുടെ ഏറ്റവും ഉയര്‍ന്ന മോഡലുള്ള 64, ഹോണ്ട ഉള്ളവര്‍ 296, സ്‌കോര്പിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്.

ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. ഇത്തരം ആഡംബര വാഹനങ്ങള്‍ ഉള്ളവരുടെയൊക്കെ പെന്‍ഷന്‍ ഓണത്തിന് തടഞ്ഞുവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. അനര്‍ഹര്‍ സ്വമേധയാ പെന്‍ഷന്‍ ആനുകൂല്യം വേണ്ടെന്നുവയ്ക്കുകയാണെങ്കില്‍ നടപടിയുണ്ടാവില്ല. അനര്‍ഹരെ സര്‍ക്കാര്‍ കണ്ടെത്തിയാല്‍ അവരില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനും പിഴ ചുമത്തുന്നതിനും ആലോചിക്കുന്നതായും ധനമന്ത്രി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister Thomas Issac, Kerala, Car, News, Pension, BMW, 50,000 MORE ineligible person receives welfare pension; Said Thomas Isaac  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?