കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് പ്രഖ്യാപനം 28ന് തൃശൂരില്‍

കോഴിക്കോട്: (www.kvartha.com 20.07.2018) സംസ്ഥാനത്തെ അധ്യാപകര്‍ക്ക് പുതിയൊരു സംഘടന കൂടി നിലവില്‍ വരുന്നു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള അധ്യാപകരുടെ കൂട്ടായ്മയായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ എസ് ടി എം) പ്രഖ്യാപനം ഈ മാസം 28ന് തൃശൂര്‍ മുണ്ടശ്ശേരി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രഖ്യാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, കേരള സ്‌റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഡോ. പി കെ സതീഷ് കുമാര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, എം കെ അസലം തുടങ്ങിയവര്‍ പങ്കെടുക്കും.

Kerala teachers movement on July 28,Kozhikode, News, Education, Teachers, Declaration, Thrissur, Press meet, Conference, Inauguration, Kerala

സമ്മേളനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും.

അഞ്ചു വര്‍ഷമായി പ്രവര്‍ത്തനരംഗത്തുള്ള അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) വിഭജിച്ചാണ് അധ്യാപകര്‍ക്കായി പ്രത്യേക സംഘടന രൂപംകൊള്ളുന്നത്. വൈജ്ഞാനിക ചിന്താ രംഗത്ത് വരള്‍ച്ച അനുഭവിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത സംഘടനകള്‍ തങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം മുഴുകുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ സര്‍ഗാത്മക സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കേണ്ടതുണ്ടെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ നൂഹ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാതെ അധ്യാപക സമൂഹത്തിന്റെ സാമൂഹിക ഉള്ളടക്കം തിരിച്ചുപിടിക്കാന്‍ സംഘടന പരിശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷെരീഫ് കെ, മീഡിയ കണ്‍വീനര്‍ വഹീദാ ജാസ്മിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala teachers movement on July 28,Kozhikode, News, Education, Teachers, Declaration, Thrissur, Press meet, Conference, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?