ആള്‍ക്കൂട്ട ഭീകരത: ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തല്ലിക്കൊന്നത് 27മനുഷ്യജീവികളെ

പശു ഭീകരത പോലെ വ്യാപകമായ ആള്‍ക്കൂട്ട ഭീകരതയും പുതിയ ഇന്ത്യയെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നു. അസം മുതല്‍ തമിഴ്നാട് വരെ ഒമ്പതു സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നുവെന്നതുള്‍പെടെയുള്ള പ്രചാരണങ്ങള്‍ സൃഷ്ടിച്ച ആള്‍ക്കൂട്ടം 27 മനുഷ്യരെയാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിഷ്ഠൂരമായി കൊന്നുകളഞ്ഞത്.

ഈ കൊലപാതകങ്ങളെല്ലാം പോലിസ് സ്റ്റേഷനുകള്‍ക്കു സമീപത്തായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും ഏറിയാല്‍ പത്തു മീറ്റര്‍ ദൂരം മാത്രമാണ് പൊലിസ് സ്റ്റേഷനുകളിലേക്കുണ്ടായിരുന്നത്. എന്നിട്ടും ആള്‍ക്കൂട്ടത്തിന്റെ വേഗതയില്‍ പൊലിസ് എത്തിയില്ല. എല്ലാം കഴിഞ്ഞാണ് മിക്കയിടങ്ങളിലും പോലിസ് സാന്നിധ്യമറിയിച്ചത്. പോലിസ് സ്റ്റേഷന്റെ കോമ്പൗണ്ടുകള്‍ക്കുള്ളിലും ജീപ്പില്‍ നിന്ന് വലിച്ചുപുറത്തിട്ടും കൊല ചെയ്തുവെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. കൊല്ലപ്പെട്ടവരെല്ലാം നിരപരാധികളായിരുന്നു. നേരത്തെ ഇവര്‍ക്കു മേല്‍ ഒരു കേസു പോലും ഉണ്ടായിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ ആരും കണ്ടിട്ടുമില്ല. എന്നിട്ടും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച നുണകള്‍ ഇവരുടെ ജീവനെടുക്കുകയായിരുന്നു.

ജാര്‍ഖണ്ഡില്‍ ഏഴുപേര്‍, തമിഴ്നാട്ടിലും കര്‍ണാടകയിലും തെലങ്കാനയിലും ഛത്തീസ്ഗഡിലും ഒരാള്‍ വീതം, അസമിലും പശ്ചിമബംഗാളിലും ഈരണ്ടുപേര്‍, ത്രിപുരയില്‍ മൂന്ന്, മഹാരാഷ്ട്രയില്‍ ഒമ്പതുപേര്‍ എന്നിങ്ങനെയാണ് ആ ക്രൂരകൊലപാതകത്തിന്റെ കണക്കുകള്‍. ഇവരാരും സംഘട്ടനത്തിനിടെ കൊലചെയ്യപ്പെട്ടവരായിരുന്നില്ല. അക്രമെന്തെന്നറിയാത്ത മാനസിക വളര്‍ച്ചയെത്താത്ത ആളുകളും കുട്ടികളും വരെ കൊല്ലപ്പെട്ടവരിലുണ്ട്. ബന്ധുക്കളോടൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയ രുക്മിണിയാണ് തമിഴ് നാട്ടില്‍ കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള വഴി ചോദിക്കുന്നതിനിടെ അടുത്തുകണ്ട കുട്ടികള്‍ക്ക് കയ്യിലിരുന്ന മിഠായി നല്‍കിയതാണ് അവര്‍ ചെയ്ത കുറ്റം. ജാര്‍ഖണ്ഡില്‍ കക്കൂസ് കുഴിക്കനെത്തിയ മൂന്നുപേര്‍ ആള്‍ക്കൂട്ട ഗുണ്ടായിസത്തിനിരയായത് ഇക്കഴിഞ്ഞ മെയ് 18നാണ്. ജോലി കഴിഞ്ഞ് തിരിച്ചുപോവുമ്പോഴാണ് ഇവര്‍ക്കുനേരെ അക്രമമുണ്ടായത്. പോലീസ് സ്‌റ്റേഷന് മൂക്കിന് താഴെയായിരുന്നു കൊലപാതകം. 

-ശരീഫ് മുഹമ്മദ്‌




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?