ജൂലൈ 27ന് ചന്ദ്രഗ്രഹണത്തില്‍ ചുവന്ന ചന്ദ്രന്‍ ജറുസലേമിനും യു എ ഇയ്ക്കും മുകളില്‍ പ്രത്യക്ഷപ്പെടും; അന്ന് ലോകം അവസാനിക്കുമെന്ന് പ്രവചനം; പ്രവചനം തള്ളി ദുബൈ വാനനിരീക്ഷകര്‍
ദുബൈ: (www.kvartha.com 07.07.2018) വരുന്ന ചന്ദ്ര ഗ്രഹണദിനത്തില്‍ ലോകം അവസാനിക്കുമെന്ന യു എസ് പ്രവാചകന്റെ പ്രവചനം തള്ളി ദുബൈ ശാസ്ത്ര ലോകം. പോള്‍ ബെഗ്ലിയാണ് ലോകാവസാന വാദവുമായി രംഗത്തുവന്നത്. ഈ വാദമുന്നയിക്കുന്ന പോള്‍ ബെഗ്ലിയുടെ യൂട്യൂബ് വീഡിയോ വൈറലായിരുന്നു. തുടര്‍ന്നാണ് ശാസ്ത്രലോകത്തിന്റെ വിശദീകരണം.
വരുന്ന ചന്ദ്ര ഗ്രഹണത്തില്‍ ചുവന്ന ചന്ദ്രന്‍ ജറുസലേമിനും മിഡില്‍ ഈസ്റ്റിനും മുകളിലായിരിക്കും നിലയുറപ്പിക്കുക. ഇത് കണ്ട് യു എ ഇ നടുങ്ങുമെന്ന് പോള്‍ ബെഗ്ലി വീഡിയോയില്‍ പറയുന്നു. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വീഡിയോ ആണ് വരാന്‍ പോകുന്നത്. ഒരു മണിക്കൂറും 43 മിനിട്ടുമാണ് ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ജൂലൈ 27നാണിത്.
വരാന്‍ പോകുന്നത് സാധാരണമായ വ്യോമ പ്രതിഭാസമാണെന്നും ആരും അന്ധവിശ്വാസങ്ങള്‍ക്കും വാദങ്ങള്‍ക്കും ഇരകളാകരുതെന്നും ദുബൈ ആസ്‌ട്രോണമി ഗ്രൂപ്പ് സി ഇ ഒ ഹസന്‍ അഹമ്മദ് അല്‍ ഹരീരി പറഞ്ഞു. ജൂലൈ 27ന് നടക്കുന്ന ചന്ദ്രഗ്രഹണം കാണാന്‍ അദ്ദേഹം നഗരത്തിലെ വാന നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് പൊതുജനങ്ങളെ ക്ഷണിച്ചു.
ഹവായ് ദ്വീപിലെ അഗ്‌നിപര്‍വ്വതങ്ങള്‍ ജൂലൈ 27ന് പൊട്ടിത്തെറിക്കുമെന്നും ലാവ പുറത്തേയ്‌ക്കൊഴുകുമെന്നും അന്തരീക്ഷം പുകയില്‍ മൂടുമെന്നും ബെഗ്ലി പറയുന്നു. ഭൂകമ്പവും ഇയാള്‍ പ്രവചിക്കുന്നുണ്ട്. ചുവന്ന ചന്ദ്രന്‍ ജറുസലേമിന് മുകളില്‍ വരുന്ന ദിനത്തില്‍ ലോകമവസാനിക്കുമെന്ന് ബൈബിളില്‍ പറയുന്നുണ്ടെന്നും ബെഗ്ലി പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Begley said that "with volcanoes erupting, lava flowing and foggy days in Hawaii", the dust storms on Mars, ongoing earthquakes and the blood moon being directly over occupied Jerusalem means that a "biblical prophecy is becoming true".
Keywords: Gulf, UAE, Middle East

Powered by Info News For You

Comments
Post a Comment