കാമുകന്‍ മിണ്ടുന്നില്ല; 25കാരി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

നോയിഡ: (www.kvartha.com 08.07.2018) കാമുകന്‍ മിണ്ടാത്തതില്‍ മനംനൊന്ത് ഇരുപത്തഞ്ചുകാരി മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിനിയായ ശിവാനിയാണ് ജീവനൊടുക്കിയത്. കാമുകന്റെ അവഗണനയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം നോയിഡയിലെ ഗ്രെയ്റ്റ് ഇന്ത്യ പാലസ് മാളില്‍ നിന്നാണ് ശിവാനി താഴേക്ക് ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാമുകന്‍ തന്നെ നേരില്‍ കാണാനോ സംസാരിക്കാനോ തയ്യാറല്ലെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കൈവശമുണ്ടായ കുറിപ്പില്‍ പറയുന്നുണ്ട്. കാമുകന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ചാടുന്നതിന് മുമ്പ് മാളില്‍ ഏറെ നേരം ശിവാനി ചെലവഴിച്ചിരുന്നുവെന്നും പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

India, National, News, Suicide, Death, Girl, Boy, Woman spends hours at Noida mall, then jumps to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: India, National, News, Suicide, Death, Girl, Boy, Woman spends hours at Noida mall, then jumps to death

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?