അനുമതിയില്ലാതെ പ്രകടനം: ശോഭ സുരേന്ദ്രന്‍ ഉള്‍പ്പടെ 25 ബി.ജെ.പി നേതാകള്‍ക്ക് പിഴ ശിക്ഷ
കാഞ്ഞങ്ങാട് (www.evisionnews.co): ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് എന്നിവരുള്‍പ്പടെ 25പേരെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (ഒന്ന്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കഴിഞ്ഞ ആഗസ്ത് 15ന് മാവുങ്കാലില്‍ നടന്ന ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും റോഡ് തടസപ്പെടുത്തുകയും റോഡില്‍ മാര്‍ഗ തടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസിലാണ് 25പേരെ 1100 രൂപ വീതം പിഴയടക്കാന്‍ വിധിച്ചത്.
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. വേലായുധന്‍, ആര്‍.എസ്.എസ് കണ്ണൂര്‍ കാര്യവാഹക് എ. സജീവന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം. ബല്‍രാജ്, ശ്രീജിത്ത് കെ. പുല്ലൂര്‍, പ്രിയേഷ് കാഞ്ഞങ്ങാട് കടപ്പുറം, മധു എന്‍. അയ്യങ്കാവ്, പ്രജീഷ് കാഞ്ഞങ്ങാട് കടപ്പുറം, രാജന്‍ എന്ന ചെട്ടിരാജന്‍ മുവാരിക്കുണ്ട്, വിനു ഏച്ചിക്കാനം, ഭാസ്‌കരന്‍ ഏച്ചിക്കാനം, സന്തോഷ് വാഴക്കോട്, സത്യനാഥ് കല്യാണ്‍ റോഡ്, ദാമോദരന്‍ രാംനഗര്‍, പ്രീതം എച്ച്.പി ഹോസ്ദുര്‍ഗ്, അശോകന്‍ അത്തിക്കോത്ത്, രാജന്‍ കെ. കൊവ്വല്‍ സ്റ്റോര്‍, അരവിന്ദാക്ഷന്‍ കെ കാഞഞങ്ങാട് സൗത്ത്, ഗംഗാധരന്‍ കൊവ്വല്‍ സ് റ്റോര്‍, ഉണ്ണികൃഷ്ണന്‍ പി.വി വാഴക്കോട്, കുഞ്ഞിക്കണ്ണന്‍ ഏച്ചിക്കാനം, അശോകന്‍ കെ ലക്ഷ്മിനഗര്‍, കൃഷ്ണന്‍ ഏച്ചിക്കാനം എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവര്‍.
കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു മാര്‍ച്ച് നടത്തിയത്.
Powered by Info News For You

Comments
Post a Comment