മഴയും പൊടിക്കാറ്റും; ദുബൈയില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങള്‍

ദുബൈ: (www.kvartha.com 07.07.2018) ദുബൈയിലുണ്ടായ ശക്തമായ പൊടിക്കാറ്റിലും മഴയിലും 58 മരങ്ങള്‍ കടപുഴകി വീണു. വെള്ളിയാഴ്ച നഗരത്തില്‍ മൂന്ന് മണിക്കൂറില്‍ 252 വാഹനാപകടങ്ങളാണ് റെക്കോര്‍ഡ് ചെയ്തത്. ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ ട്രോള്‍ സെക്ഷന്‍ ഡയറക്ടര്‍ കേണല്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇക്കാര്യം അറിയിച്ചത്.

അല്‍ ഖവനീജില്‍ മരം വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

Gulf, UAE, Dubai, Rain, Sand storm

ശക്തമായ കാറ്റില്‍ കാര്‍ പാര്‍ക്കിംഗിന്റെ റൂഫ് പറന്നുപോയതായും റിപോര്‍ട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പൊടിക്കാറ്റില്‍ കാഴ്ച മങ്ങിയതും മഴയില്‍ വാഹനങ്ങള്‍ തെന്നിയുമാണ് വാഹനാപകടങ്ങള്‍ ഭൂരിഭാഗവുമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In another incident, the roof of car parking was flown off by the strong winds, but no injuries were reported, he added.

Keywords: Gulf, UAE, Dubai, Rain, Sand storm




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?