ആഡംബര ഹോട്ടലില്‍ നടന്ന മിന്നല്‍ റെയ്ഡില്‍ 24കാരിയായ സിനിമാ നടിയുള്‍പ്പെടെ വന്‍കിട പെണ്‍വാണിഭ സംഘം പിടിയില്‍

ഹൈദരാബാദ്: (www.kvartha.com 08.07.2018) ആഡംബര ഹോട്ടലില്‍ നടന്ന മിന്നല്‍ റെയ്ഡില്‍ 24കാരിയായ സിനിമാ നടിയുള്‍പ്പെടെ വന്‍കിട പെണ്‍വാണിഭ സംഘം പിടിയില്‍. ഹൈദരാബാദിലെ ബന്‍ജാര മേഖലയിലെ ആഡംബര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സിനിമാ നടിയുള്‍പ്പെടെയുള്ള സംഘത്തെ പിടികൂടിയത്. പെണ്‍വാണിഭ സംഘത്തിലെ നടത്തിപ്പുകാരായ രണ്ട് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ പരിശോധന നടത്തിയത്. ഇവിടെ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരു ഇടപാടുകാരനെയും പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരനെയുമാണ് പിടികൂടിയത്. ആഗ്ര സ്വദേശിയായ നടിയെ സംഘം ബലമായി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. നടിയെ പോലീസ് രക്ഷപ്പെടുത്തി. പിടിയിലായ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരന്‍ ജനാര്‍ദ്ദന റാവു സ്ഥിരം കുറ്റവാളിയാണെന്നും മുംബൈയിലെ ഒരു നടിയെ ഉപയോഗിച്ച് പെണ്‍വാണിഭ സംഘം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.



ആഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് നടിമാരെ സംഘം ഇവിടേക്ക് എത്തിച്ചിരുന്നത്. ഇടപാടുകാരില്‍ നിന്നും 20,000 രൂപ വീതം ഈടാക്കാറുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Keywords: India, National, News, Molestation, Raid, Night raid, Hotel, Hyderabad, Police, Actress, Prostitution racket busted in Hyderabad, actress rescued



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?