കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്, എയിംസ്: ആക്ഷന്‍ കമ്മിറ്റി 24ന് ഡല്‍ഹിയിലേക്ക്
കാഞ്ഞങ്ങാട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ്, എയിംസ് വിഷയങ്ങളില്‍ ജില്ലയുടെ അനിവാര്യത ബോധ്യപ്പെടത്താന്‍ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി പ്രതിനിധി സംഘം 24ന് ഡല്‍ഹിയിലേക്ക്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാര്‍, എ.ജി.സി ബഷീര്‍, എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. കെ. ശ്രീകാന്ത്, ഹക്കീം കുന്നില്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കാണുക. അതോടൊപ്പം കേരളത്തിനനുവദിച്ച എയിംസ് ജില്ലയില്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21ന് മുഖ്യമന്ത്രി പിണറായി വിജയനെ തലസ്ഥാനത്ത് ചെന്ന് കാണാനും തീരുമാനിച്ചു.
കേന്ദ്ര മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നിയോഗിച്ച നാലംഗ സമിതിയും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും മന്ത്രിമാര്‍ക്കും വിവിധ വകുപ്പ് തലവന്മാര്‍ക്കും നിവേദനം നല്‍കാനും നേരത്തെ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ജില്ലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കണമെന്ന് പെരിയയില്‍ സര്‍വകലാശാലയുടെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യവെ ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് പോയി ബന്ധപ്പെട്ടവരെ കാണാന്‍ തീരുമാനിച്ചത്. സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.
സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ സ്വാഗതം പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, അഡ്വ. കെ. ശ്രീകാന്ത്, ഡോ. ഖാദര്‍ മാങ്ങാട്, ഹക്കീം കുന്നില്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശാരദാ എസ്. നായര്‍, അഡ്വ. സി.കെ ശ്രീധരന്‍, പി.പി രാജു, വി.കെ രമേശന്‍, മാട്ടുമ്മല്‍ ഹസന്‍, ഹമീദ് രാമചന്ദ്രന്‍ നായര്‍, അസിനാര്‍ നുള്ളിപ്പാടി, ടി.കെ നാരായണന്‍, ഇ.വി ജയകൃഷ്ണന്‍ സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment