കൂട്ടുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചതായി 23കാരി

മുസാഫര്‍നഗര്‍: (www.kvartha.com 22.07.2018) കൂട്ടുകാരിയുടെ ഭര്‍ത്താവ് പീഡിപ്പിച്ചെന്ന പരാതിയുമായി 23കാരി ഉത്തര്‍പ്രദേശിലെ  മുസാഫര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി. കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് യുവാവ് 23കാരിയെ പീഡനത്തിനിരയാക്കിയതെന്ന് മുസാഫര്‍നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഹൗസ് ഓഫീസര്‍ ഡി കെ ത്യാഗി പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്തതായും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും ഡി കെ ത്യാഗി വ്യക്തമാക്കി.


പീഡിപ്പിച്ച യുവാവും കൂട്ടുകാരിയും തമ്മില്‍ വിവാഹിതരായ കാര്യം പീഡനത്തിനിരയായ യുവതിയോട് പറഞ്ഞിരുന്നില്ല. ഈ ബന്ധം മറച്ചുവെച്ചായിരുന്നു യുവാവ് 23കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയത്. തുടര്‍ന്ന് ഇയാളുടെ ന്യൂഡല്‍ഹിയിലെ വീട്ടില്‍ വച്ച് നിരവധി തവണ പീഡനത്തിനിരയാക്കി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവാവ് വിവാഹത്തിന് താത്പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും യുവാവ് സമ്മതിച്ചില്ല. ഇതിനിടെയാണ് കൂട്ടുകാരിയുമായി തന്റെ വിവാഹം കഴിഞ്ഞതായി യുവാവ് വെളിപ്പെടുത്തിയത്. കൂട്ടുകാരിയും ഭര്‍ത്താവും ചേര്‍ന്ന് തന്നെ വഞ്ചിച്ചതായി മനസിലാക്കിയതോടെ 23കാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: India, National, News, Molestation, Friends, Youth, Women, Uthar Pradesh, 23-yr-old woman raped by friend's husband in UP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?