ദേശീയ പാതയിലെ കുഴി എണ്ണി മന്ത്രി ജി. സുധാകരന്റെ യാത്ര: 2200 ആയപ്പോഴേക്കും എക്സി. എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍
ആലപ്പുഴ (www.evisionnews.co): റോഡുകളുടെ തകര്‍ച്ചയുടെ ആഴം മനസിലാക്കി മന്ത്രി ജി സുധാകരന്റെ യാത്ര. ആലപ്പുഴ ചങ്ങനാശേരി റോഡിലെ യാത്രയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ റോഡിലെ കുഴികള്‍ എണ്ണമെടുക്കാന്‍ തുടങ്ങി. 2200 കുഴികളാണ് 28 കിലോ മീറ്ററിനിടെ മന്ത്രി എണ്ണിയത്. ഇതോടെ അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറെ മന്ത്രി സസ്പെന്റ് ചെയ്തു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിത കുമാരിയെയാണ് മന്ത്രി സസ്പെന്റ് ചെയതത്.
ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് മന്ത്രി ജി സുധാകരന്‍ ആലപ്പുഴയില്‍ എത്തിയത്. മന്ത്രിയുടെ യാത്ര ചങ്ങനാശേരി ആലപ്പുഴ റോഡിലൂടെയായിരുന്നു. ഇവിടെ ആകെ 2200 കുഴികളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് മന്ത്രി വൈകാതെ തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്റ് ചെയുകയായിരുന്നു.
Powered by Info News For You

Comments
Post a Comment