സുവര്‍ണ പാദുകം ഹാരി കെയ്‌ന്, ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി ലൂക്കാ മോഡ്രിച്ച്, മികച്ച യുവതാരം എംബാപ്പെ, കുര്‍ട്ടോയിസിന് ഗോള്‍ഡന്‍ ഗ്ലൗ; 21 ാം ലോകകപ്പിലെ പുരസ്‌കാര ജേതാക്കള്‍
മോസ്‌കോ: (www.kvartha.com 15.07.2018) 21 ാം ലോകകപ്പിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍, ഗോള്‍ഡന്‍ ഗ്ലൗ, ബെസ്റ്റ് യംഗ് പ്ലയര്‍, ഫയര്‍ പ്ലേ തുടങ്ങിയ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ആറ് ഗോളുകളാണ് ഈ ലോകകപ്പില്‍ ഹാരി നേടിയത്. ഗ്രീസ്മാന്‍ സില്‍വര്‍ ബൂട്ടും ലുക്കാക്കു ബ്രോണ്‍സ് ബൂട്ടും നേടി. ക്രെയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആണ് മികച്ച കളിക്കാരനുള്ള സുവര്‍ണ പന്ത് നേടിയത്. ഈഡന്‍ ഹസാര്‍ഡ്, ഗ്രീസ്മാന്‍ എന്നിവര്‍ യഥാക്രമം വെള്ളി, വെങ്കല പന്തുകള്‍ക്കര്‍ഹരായി.
ഫ്രാന്‍സിന്റെ മിന്നും താരം കെയിലിയന്‍ എംബാപ്പെയാണ് മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെല്‍ജിയത്തിന്റെ തിബോട്ട് കുര്‍ട്ടോയിസ് ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന്റെ സേവുകളാണ് ബ്രസീലിനെ മറികടന്ന് ടീം സെമിയിലെത്തിയത്. 2010ലെ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കി.
കൊളംബിയയുടെ ജെയിംസ് റോഡ്രിഗസായിരുന്നു 2014 ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ്. ആറ് ഗോളുകളോടെയാണ് ജെയിംസ് അവാര്‍ഡ് സ്വന്തമാക്കിയത്. ലയണല്‍ മെസ്സി ഗോള്‍ഡന്‍ ബോളും ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍ ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയെ ആയിരുന്നു ബെസ്റ്റ് യംഗ് പ്ലയര്‍ ആയി തെരഞ്ഞെടുത്തത്. കൊളംബിയ ആയിരുന്നു ഫയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്.
< !- START disable copy paste -->ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ആറ് ഗോളുകളാണ് ഈ ലോകകപ്പില്‍ ഹാരി നേടിയത്. ഗ്രീസ്മാന്‍ സില്‍വര്‍ ബൂട്ടും ലുക്കാക്കു ബ്രോണ്‍സ് ബൂട്ടും നേടി. ക്രെയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് ആണ് മികച്ച കളിക്കാരനുള്ള സുവര്‍ണ പന്ത് നേടിയത്. ഈഡന്‍ ഹസാര്‍ഡ്, ഗ്രീസ്മാന്‍ എന്നിവര്‍ യഥാക്രമം വെള്ളി, വെങ്കല പന്തുകള്‍ക്കര്‍ഹരായി.
ഫ്രാന്‍സിന്റെ മിന്നും താരം കെയിലിയന്‍ എംബാപ്പെയാണ് മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബെല്‍ജിയത്തിന്റെ തിബോട്ട് കുര്‍ട്ടോയിസ് ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന്റെ സേവുകളാണ് ബ്രസീലിനെ മറികടന്ന് ടീം സെമിയിലെത്തിയത്. 2010ലെ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ഫിഫ ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കി.
കൊളംബിയയുടെ ജെയിംസ് റോഡ്രിഗസായിരുന്നു 2014 ലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ്. ആറ് ഗോളുകളോടെയാണ് ജെയിംസ് അവാര്‍ഡ് സ്വന്തമാക്കിയത്. ലയണല്‍ മെസ്സി ഗോള്‍ഡന്‍ ബോളും ജര്‍മനിയുടെ മാനുവല്‍ ന്യൂയര്‍ ഗോള്‍ഡന്‍ ഗ്ലൗവും സ്വന്തമാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ പോള്‍ പോഗ്ബയെ ആയിരുന്നു ബെസ്റ്റ് യംഗ് പ്ലയര്‍ ആയി തെരഞ്ഞെടുത്തത്. കൊളംബിയ ആയിരുന്നു ഫയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കിയത്.
Keywords: World, World Cup, Fifa, Sports, Russia, Mosco, Football, Awards, Golden Glove, Golden Boot, Golden Ball, Fair play Award, Young Player,
Powered by Info News For You

Comments
Post a Comment