റാഗിംഗിനെ തുടര്‍ന്ന് പുറത്താക്കിയ 20 വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാനെത്തിയത് രക്ഷിതാക്കളും പോലീസും ചേര്‍ന്ന് തടഞ്ഞു; സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ

നീലേശ്വരം: (www.kasargodvartha.com 24.07.2018) റാഗിംഗിനെ തുടര്‍ന്ന് പുറത്താക്കിയ 20 വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാനെത്തിയത് രക്ഷിതാക്കളും പോലീസും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്ന് സ്‌കൂളില്‍ നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗിന് വിധേയരാക്കിയ 20 വിദ്യാര്‍ത്ഥികളെയാണ് അടിയന്തര പി.ടി.എ കമ്മിറ്റി യോഗം പുറത്താക്കിയത്.

നേരത്തെ ഇവരെ സ്റ്റാഫ് കമ്മിറ്റി യോഗം ചേര്‍ന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസ് അടച്ചിടുകയും ചെയ്തിരുന്നു. പിന്നീട് ചേര്‍ന്ന പി.ടി.എ യോഗമാണ് ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. റാഗിംഗിനെ തുടര്‍ന്നുണ്ടായ അകമ്രത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. റാഗിംഗ് തടയാന്‍ ചെന്ന അധ്യാപകര്‍ക്കും മര്‍ദനമേറ്റിരുന്നു. ഇതാണ് 20 വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതിലേക്കെത്തിയത്. ആദ്യം എട്ട് വിദ്യാര്‍ത്ഥികളെയും പിന്നീട് 12 വിദ്യാര്‍ത്ഥികളെയുമാണ് സസ്‌പെന്റ് ചെയ്തത്.

ചൊവ്വാഴ്ച ക്ലാസ് വീണ്ടും ആരംഭിച്ചപ്പോഴാണ് പുറത്താക്കിയവരും ക്ലാസില്‍ കയറാനെത്തിയത്. അപ്പോഴാണ് രക്ഷിതാക്കളും പോലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ തടഞ്ഞത്. ഇതേ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെ ഇവര്‍ തിരിച്ചു പോവുകയായിരുന്നു. കുറച്ച് ദിവസം പോലീസും രക്ഷിതാക്കളും സ്‌കൂളില്‍ കാവലുണ്ടാകും. പുറത്താക്കിയവര്‍ക്ക് സ്‌കൂളില്‍ തന്നെ പരീക്ഷയെഴുതുന്നതിനും ടി.സി. അനുവദിക്കുന്നതിനും സൗകര്യം പി.ടി.എ യോഗത്തില്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ റാഗിംഗ് മറ്റ് കുട്ടികളുടെ പഠനത്തെ തന്നെ ബാധിച്ചതോടെയാണ് കടുത്ത നടപടി പി.ടി.എ യോഗം ചേര്‍ന്ന് തീരുമാനിച്ചത്.

Related News:
സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറി മര്‍ദിച്ചു; 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, തടയാന്‍ ചെന്ന അധ്യാപകര്‍ക്കും മര്‍ദനം, ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു, ഹയര്‍ സെക്കന്‍ഡറി വിഭാഗം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, school, class, Students, Ragging; Suspended students blocked in School
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?