2019 ല്‍ എങ്കിലും രാഹുലിന് ഒരു ഭാര്യയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നതായി സാധ്വി പ്രാചി

ലക്‌നൗ: (www.kvartha.com 31.07.2018) 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നതായി തീവ്രഹിന്ദുത്വ നേതാവായ സാധ്വി പ്രാചി. ഗോരഖ്പൂരിലെ പ്രസിദ്ധമായ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാധ്വി.

'ബാബ ഗോരഖ് നാഥിന്റെ അനുഗ്രഹത്തിനായി പതിവായി ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. പക്ഷേ ഇത്തവണ വന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. അടുത്ത തവണ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവര്‍ക്ക് (കോണ്‍ഗ്രസ്) കിട്ടിയില്ലെങ്കിലും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിതപങ്കാളിയായി ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്' എന്ന് സാധ്വി പറഞ്ഞു.

If Congress Doesn't Win, I Pray Rahul Gandhi Gets A Wife: Sadhvi Prachi, Election, Lok Sabha, Marriage, Politics, Religion, Temple, Rahul Gandhi, Congress, BJP, National

അതേസമയം സാധ്വിയുടെ പരിഹാസത്തിന് മറുപടിയുമായി യു.പി കോണ്‍ഗ്രസ് വക്താവ് അശോക് സിംഗ് രംഗത്തെത്തി. 'കോണ്‍ഗ്രസിന്റെ ഉന്നതരായ നേതാക്കളെ അപമാനിക്കുക എന്നത് സാധ്വിയെ പോലുള്ള ആളുകളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. സത്യമെന്തെന്നാല്‍ അവര്‍ നിലനില്‍ക്കുന്നതു തന്നെ ഇത്തരം തരംതാഴ്ന്ന പ്രസ്താവനകളിലൂടെയാണ് എന്നും' അശോക് സിംഗ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: If Congress Doesn't Win, I Pray Rahul Gandhi Gets A Wife: Sadhvi Prachi, Election, Lok Sabha, Marriage, Politics, Religion, Temple, Rahul Gandhi, Congress, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?