2019ല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകും: ശശി തരൂര്‍

തിരുവനന്തപുരം: (www.kvartha.com 12.07.2018) രണ്ടായിരത്തി പത്തൊമ്പതില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍.

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ നമ്മുടെ ജനാധിപത്യ ഭരണഘടന നിലനില്‍ക്കില്ല. ഇന്ത്യന്‍ ഭരണഘടനയെ ബിജെപി കീറിയെറിയും. പുതിയൊരു ഭരണഘടന അവരെഴുതും. ആ ഭരണഘടനയില്‍ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ എല്ലാ തത്വങ്ങളും ആശയങ്ങളും ഉണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.

National, BJP, Shashi Taroor

ന്യൂനപക്ഷ സമത്വം അവര്‍ ഇല്ലാതാക്കും. ഒരു ഹിന്ദു പാക്കിസ്ഥാന് അവര്‍ രൂപം കൊടുക്കും. ആ ഒരു ഇന്ത്യയ്ക്കായല്ല മഹാത്മഗാന്ധിയും ജവഹര്‍ലാല്‍ നെഹ് റുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും പോരടിച്ചത്- തരൂര്‍ പറഞ്ഞു.

തരൂരിന്റെ പ്രസ്താവന ബിജെപി ഏറ്റെടുത്ത് കഴിഞ്ഞു. തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ദേശീയ വക്താവ് സംബീത് പത്ര ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഹിന്ദുക്കളെ തരൂര്‍ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "That will remove equality for minorities, that will create a Hindu Pakistan and that isn't what Mahatama Gandhi, Jawaharlal Nehru, Sardar Patel, Maulana Azad and great heroes of freedom struggle fought for," he said.

Keywords: National, BJP, Shashi Taroor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?