ഏവിയേറ്ററിന്റെയും ആക്റ്റിവ ഐയുടെയും 2018 പതിപ്പുമായി ഹോണ്ട

കൊച്ചി: (www.kvartha.com 28.07.2018) ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഏവിയേറ്ററിന്റെയും ആക്റ്റിവ ഐയുടെയും പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു. രണ്ടു വാഹനങ്ങളുടെയും 2018 പതിപ്പിന്റെ വിലയും പ്രഖ്യാപിച്ചു. എല്‍ഇഡി ഹെഡ്ലാമ്പ്, പൊസിഷന്‍ ലാമ്പ്, സീറ്റ് ഓപ്പണര്‍ സ്വിച്ചോടുകൂടിയ ഫോര്‍-ഇന്‍-വണ്‍ ലോക്ക്, മെറ്റല്‍ മഫല്‍ പ്രൊട്ടക്റ്റര്‍, ഫ്രണ്ട് ഹുക്ക്, റീട്രാക്ക്റ്റബിള്‍ റെയര്‍ ഹുക്ക് തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ഏവിയേറ്റര്‍ എത്തുന്നത്.

വ്യക്തിഗത കോംപാക്ട് സ്‌കൂട്ടറായ ആക്റ്റിവ ഐയുടെ പുതിയ പതിപ്പിലും ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ബ്ലൂ' ബ്ലാക്ക്ലിറ്റോടു കൂടിയ പുതിയ ഡൈനാമിക് ഇന്‍സ്ട്രമെന്റ് പാനല്‍, സീറ്റ് ഓപ്പണിങ് സ്വിച്ചോടെയുളള ഫോര്‍-ഇന്‍-വണ്‍ ലോക്ക്, ഫ്രണ്ട് ഹുക്ക്, മെറ്റല്‍ മഫല്‍ പ്രൊട്ടക്റ്റര്‍ തുടങ്ങിയവയെല്ലാമുണ്ട്. ഇന്ത്യയിലെ സ്‌കൂട്ടര്‍വല്‍ക്കരണത്തെ നയിക്കുന്നത് ഹോണ്ടയാണെന്നും അതുകൊണ്ടുതന്നെ സ്‌കൂട്ടര്‍ ശ്രേണിയില്‍ അപ്ഗ്രേഡ് തുടരുകയാണെന്നും ഏവിയേറ്ററിന്റെയും ആക്റ്റിവയുടെയും 2018 പതിപ്പ് ആകര്‍ഷകവും സൗകര്യപ്രദവുമായ പുതിയ പല ഫീച്ചറുകളും കൂട്ടിചേര്‍ത്താണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ്-പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

സ്‌റ്റൈലും സൗകര്യവും കൂടിചേര്‍ന്നതാണ് ഏവിയേറ്ററിന്റെ പുതിയ പതിപ്പ്. ആകര്‍ഷകമായ ലുക്കിനൊപ്പം ഈ പ്രീമിയം സ്‌കൂട്ടര്‍ സുഖകരമായ റൈഡ് കൂടി ഉറപ്പു നല്‍കുന്നു. മെറ്റല്‍ മഫല്‍ പ്രൊട്ടക്റ്ററര്‍, ഫ്രണ്ട് ഹുക്ക്, റീട്രാക്റ്റബിള്‍ റെയര്‍ ഹുക്ക് തുടങ്ങിയവ ഉപഭോക്താവിന്റെ സൗകര്യം കൂട്ടുന്നു. നിലവിലെ മൂന്നു നിറങ്ങള്‍ (പേള്‍ ഇഗ്നെസ് ബ്ലാക്ക്/മാറ്റ് സെലന്‍ സില്‍വര്‍ മെറ്റാലിക്/പേള്‍ അമേസിങ് വൈറ്റ്) കൂടാതെ 2018 ഏവിയേറ്റര്‍ പുതിയ പേള്‍ സ്പാര്‍ട്ടന്‍ റെഡ് നിറത്തിലും വരുന്നു. സ്റ്റാന്‍ഡേര്‍ഡ്, അലോയ് ഡ്രം, അലോയ് ഡിസ്‌ക് എന്നിങ്ങനെ മൂന്നു വേരിയന്റുകളില്‍ 2018 ഏവിയേറ്റര്‍ ലഭ്യമാണ്. 55,157 രൂപയാണ് ഡല്‍ഹിയിലെ എക്സ്-ഷോറൂം വില.

'ബ്ലൂ' ബ്ലാക്ക്ലിറ്റോടു കൂടിയ പുതിയ മീറ്റര്‍ പാനല്‍ 2018 ആക്റ്റിവ ഐയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. ആക്റ്റിവയെ കൂടുതല്‍ ആവേശകരമാക്കുന്ന പുതിയ രണ്ടു നിറങ്ങളും അവതരിപ്പിക്കുന്നുണ്ട്. നിലവിലെ മൂന്നു (ലഷ് മജന്ത മെറ്റാലിക്/ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്ക്/ഇംപീരിയല്‍ റെഡ് മെറ്റാലിക്) നിറങ്ങളോടൊപ്പം കാന്‍ഡി ജാസി ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്ക് എന്നിങ്ങനെ നിറങ്ങളില്‍ കൂടി 2018 ആക്റ്റിവഐ ലഭിക്കും. 50,010 രൂപയാണ് 2018 ആക്റ്റിവ ഐയുടെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Business, Auto & Vehicles, Kochi, 2018 Honda Activa i and Aviator launched – Gets more stylish with updates
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?